Saturday, December 10, 2011

മുല്ലപ്പെരിയാര്‍ ശരിക്കും തകരുമോ....?????


മുല്ലപ്പെരിയാര്‍ ഡാമിനു യാതൊരു കുഴപ്പവുമില്ല എന്നതാണ്‌ വാസ്ഥവം . ഇവിടെ വെറുതെ കുറേ പേര്‍ വെറുതെ ഇപ്പൊ ഡാം പൊട്ടും എന്നു പറാഞ്ഞ് ആളുകളെ പറ്റിച്ച് യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുക മാത്രമാണ്‌ ചെയ്യുനത്.
മുല്ലപ്പെരിയാറില്‍ അപകടമുണ്ടാവാനുള്ള ഒരേയൊരു സാധ്യത ശക്തമായ ഭൂകമ്പമാണ്‌. ഏതൊരു ജലസഭരണിക്കും ഭൂകമ്പം ഒരു ഭീഷണിതന്നെയാണ്‌. ഇതു മുല്ലപ്പെരിയാറിന്റെ മാത്രം പ്രശ്നമല്ല.
ഒരു പണിയുമില്ലാതെ എന്തെങ്കിലും പ്രശ്നത്തിനു പിന്നാലെ അലമുറയിട്ടു നടക്കുക എന്ന മലയാളിയുടെ സ്വഭാവത്തിന്റെ ഫലമാണ്‌ ഇപ്പൊ കാണുന്ന ഈ വെപ്രാളവും പരാക്രമവുമ്മെല്ലാം . വിഷമിക്കനും ചര്‍ച്ച ചെയ്യാനും എന്തെങ്കിലും കാരണം വേണമല്ലോ നമ്മുക്ക്. ചൂടുപിടിച്ചുനില്‍ക്കുന്ന പ്രശ്നങ്ങളില്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞില്ലെങ്കില്‍ അതൊരു കുറച്ചിലല്ലേ നമ്മുക്കു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയെക്കുറിച്ചോ ഈ പ്രശ്നത്തെക്കുറിച്ചോ കാര്യമായി ഒന്നും അറിഞ്ഞുകൂടാത്തവരാണ്‌ മുദ്രാവാക്യങ്ങളുമായി ഇറങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗവും എന്നതാണ്‌ സത്യം . വെള്ളത്തിന്റെ  കിടപ്പും ഡാമിന്റെ നിര്‍മാണത്തിലെ പ്രത്യേകതയും കാരണം സ്വാഭാവികമായ ചുറ്റുപാടുകളില്‍ ഡാ തകരുക എന്നത് അസംഭവ്യമാണെന്നു തന്നെ പറയാം . എന്നാല്‍ ഭൂകമ്പം ഉണ്ടായാല്‍ സംഗതി മറിച്ചാവും .
എന്നാല്‍ ശക്തമായ ഭൂകമ്പം ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമല്ല മുല്ലപ്പെരിയാറിന്റേത്. എന്നാല്‍ ഈ വസ്തുതകളൊന്നും രഷ്റ്റ്രീയ കാരണങ്ങളാല്‍ പരസ്യമായി പറയാന്‍ ആരും തയാറല്ല . അതിനാല്‍ ഈ തെറ്റിദ്ധരിപ്പിക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ എ ജിക്കു നേരെ ഉണ്ടായ വിമര്‍ശനങ്ങള്‍ ഇതിനു ഉദാഹരണമാണ്‌. അദ്ദേഹം പറഞ്നജ്തു സത്യം മാത്രമാണ്‌. അതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാനാണ്‌ എല്ലവരും ശ്രമിച്ചത്. അതുകൊണ്ടുതന്നെ രാഷ്ട്ട്രീയക്കാര്‍ക്കും മറ്റു നേതാക്കള്‍ക്കും പരസ്യമായി സത്യം വിളിച്ചു പറയാന്‍ കഴിയില്ല. തങ്ങള്‍ ജനങ്ങളോടൊപ്പമാനെന്നു പറഞ്ഞു അവരും സമരങ്ങളുടെ മുന്‍പന്തിയില്‍ ഇടം പിടിക്കുന്നു. ഇതൊക്കെ ക്കണ്ട് സാധാരണക്കാരായ ജനം മുഴുവന്‍ എന്തോ വലിയ കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന മട്ടില്‍ ചര്‍ച്ചിക്കുന്നു.
ഏറിയാല്‍ ഏതാനും ദിവസങ്ങള്‍ കൂടി.. അതു കഴിയുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത ചവറാകും ഈ മുല്ലപ്പെരിയാര്‍ . പുതിയ എന്തെങ്കിലും വിഷയം വരുമ്പോള്‍ അതിന്റെ പിന്നാലെ പോകണമല്ലോ. സംശയമില്ല.

Saturday, May 28, 2011

രാമനാമം നിക്ഷേപമായി സ്വീകരിക്കുന്ന ബാങ്ക്‌.. (പത്രവാര്‍ത്ത)


ക്ഷേത്രനഗരിയായ വാരണാസിയില്‍ എണ്‍പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്നൊരു ബാങ്കുണ്ട്‌. റാം റാമപതി എന്നാണ്‌ ഈ ബാങ്കിന്റെ പേര്‌. സാധാരണ ബാങ്കുകളെപോലെയാണ്‌ ഈ ബാങ്കിന്റെയും പ്രവര്‍ത്തനങ്ങള്‍. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്‌പന നല്‍കുകയും ചെയ്യും. പക്ഷേ, ഒരു വ്യത്യാസം പണമല്ല ഈ ബാങ്ക്‌ കൈകാര്യം ചെയ്യുന്നത്‌. രാമനാമമാണ്‌ പണത്തിനു പകരം ഈ ബാങ്ക്‌ കൈകാര്യം ചെയ്യുന്നത്‌. ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക്‌ ഈ ബാങ്കില്‍ അക്കൗണ്ടുണ്ട്‌്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്‌ ഈ നിക്ഷേപകര്‍. രാമനാമം 125,000 തവണ എഴുതിയ പേപ്പറാണ്‌ ഈ ബാങ്കില്‍ നിക്ഷേപിക്കേണ്ടത്‌. ഇങ്ങനെ രാമനാമം എഴുതിയ പേപ്പറുകള്‍ ബാങ്ക്‌ അധികൃതര്‍ പ്രത്യേക പൂജയ്‌ക്കു വിധേയമാക്കുകയും സൂക്ഷിക്കുകയും ചെയ്യും. ഈ പൂജകള്‍ നിക്ഷേപകന്‌ ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ്‌ വിശ്വാസം. വാരണാസിയിലെ ഒരു കുടുംബമാണ്‌ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌.

ആവശ്യമുള്ള ആളുകള്‍ക്ക്‌ രാമനാമമാണ്‌ ഈ ബാങ്ക്‌ വായ്‌പയായി നല്‍കുന്നത്‌. നിശ്‌ചിത എണ്ണം രാമനാമം എഴുതി നല്‍കുന്നതോടെ ഇവര്‍ വായ്‌പ തിരിച്ചടച്ചതായി കണക്കാക്കുമെന്നും നിക്ഷേപകന്റെ ആഗ്രഹം സഫലമാകുമെന്നുമാണ്‌ വിശ്വാസം. നിക്ഷേപകന്‌ രാമനാമം എഴുതാനുള്ള പേപ്പറും പേനയുമൊക്കെ ഈ ബാങ്ക്‌ സൗജന്യമായി നല്‍കും.

എന്നാല്‍, രാമനാമം എഴുതിയ പേപ്പര്‍ ഈ ബാങ്കില്‍ നിക്ഷേപിക്കുന്നതിന്‌ ചില വ്യവസ്‌ഥകളൊക്കെയുണ്ട്‌. വായ്‌പ സ്വീകരിച്ച്‌ എട്ടു മാസത്തിനും 10 ദിവസത്തിനുമുള്ളില്‍ നിശ്‌ചിത എണ്ണം രാമനാമം എഴുതി ബാങ്കിനു നല്‍കണം.

കുളിച്ചു ദേഹശുദ്ധി വരുത്തിയതിനുശേഷം മാത്രമേ രാമനാമം എഴുതാന്‍ പാടുള്ളൂ. രാമനാമം എഴുതുന്ന വ്യക്‌തി സസ്യഭക്ഷണം മാത്രമേ കഴിക്കാവൂ. അയാള്‍ ഉള്ളിയും വെളുത്തുള്ളിയും ഭക്ഷിക്കരുതെന്നും നിബന്ധനയുണ്ട്‌.

Sunday, January 2, 2011

ഹുസൈന്റെ സ്ഥിരം പരിക്ഷണങ്ങള്‍

വിശ്വാസികള്‍ക്ക് പരിണാമം മനസ്സിലാകാത്തതല്ല. പക്ഷേ മനസ്സിലായി എന്നു സമ്മതിക്കുകയോ, പരിണാമസിദ്ധാന്തം പറയുന്ന ആരെയെങ്കിലും പിന്‍തുണയ്ക്കുകയോ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ കയറ്റില്ല. ദോഷം പറയരുതല്ലോ.. ബൂലോകത്തെ യുക്തിവാദികള്‍ക്ക് മനസ്സറിഞ്ഞ് അര്‍മാദിക്കാന്‍ അവസരംഉണ്ടായത് ഹുസ്സൈന്‍ വന്നതിനു ശേഷമാണ്‌. അതുവരെ സ്ഥിരം കുറാനെയും മൊഹമ്മദിനെയും തെറി വിളിച്ച് അലക്കിയതു തന്നെ വീണ്ടും വീണ്ടും തിരിച്ചും മറിച്ചും എടുത്തിട്ടലക്കുകയായിരുന്നു. വിശ്വാസികള്‍ക്കാവട്ടെ ആകെ പറയാനുണ്ടായിരുന്നത് കുറാനിലെ അത്ഭുതശാസ്ത്രത്തിന്റെ വിവരങ്ങള്‍ . ഇപ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തെത്താന്‍ ഡോക്കിന്‍സിനെ നേരിട്ട് ഖണ്ഡിക്കണമെന്നില്ല. അങ്ങിനെ ചെയ്യുന്ന ആര്‍ക്കെങ്കിലും വേണ്ടി ചുമ്മാ കൈയ്യടിച്ചാലും മതി. അവസാനം കണക്ക് ചോദിക്കുമ്പോള്‍ ആസനം താങ്ങിയ തഴമ്പ് കാണിച്ചുകൊടുത്ത് തറ ടിക്കറ്റിനെങ്കിലും അകത്തുകയറിപ്പറ്റാമല്ലോ.   ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയിലും തലക്കെട്ടല്ലാതെ വേറെ കാര്യമായിട്ടോന്നും കാണാനില്ല. സൃഷ്ട്ടിവാദം പരീക്ഷിച്ചു വിജയിപ്പിച്ചു എന്ന പതിവു അവകാശവാദവും . വിശ്വാസികള്‍ക്ക് എന്തു പറയണമെന്നറിയില്ലാത്തതുകൊണ്ട് 'വിഷയത്തെക്കുറിച്ച് കമന്റെഴുതണം ' എന്നു മാത്രം പറഞ്ഞാണ്‌ പാതിയിലേറെ കമന്റുകളും . പിന്നെ ആരുടെയൊക്കെ കമന്റുകള്‍ ഡിലീറ്റ് ചെയ്യണമെന്ന ഉപദേശവും .

മാന്യതയും ധാര്‍മ്മികതയുമെല്ലാം നോക്കി മാത്രം കമന്റെഴുതുന്നവരാണ്‌ വിശ്വാസികള്‍ . പക്ഷേ അതൊക്കെ ജബ്ബാര്‍ വരുന്നതുവരെ എന്നാണ്‌ തത്വം . ജബ്ബാര്‍ വന്നാല്‍ പിന്നെ കുറാനും മൊഹമ്മദും ധാര്‍മ്മികതയുമൊക്കെ ഞങ്ങള്‍ക്ക് പുല്ലാണ്‌ എന്ന്. തിരിച്ചു തെറിവിളി തുടങ്ങും . ആരാണീ ജബ്ബാര്‍ !!!....

തങ്ങള്‍ ഇത്രയും നാള്‍ പറഞ്ഞതിക്കൂടുതല്‍ എന്തെക്കെയോ ഹുസ്സൈന്റെ കയില്‍ ഉണ്ട് എന്ന പൂര്‍ണ്ണവിശ്വാസത്തിലാണ്‌ ഹുസ്സൈന്‍ ആരാധകര്‍. ഇതുവരെ കേട്ടതിനേക്കാള്‍ ചവറുകളാണ്‌ മൂപ്പരുടെ അടുത്തുനിന്നും വന്നുകൊണ്ടിരിക്കുന്നതെങ്കിലും ആ വിശ്വസം മാറ്റാന്‍ അവര്‍ തയ്യാറല്ല. ( ഹുസ്സൈനെ മൂപര്‍ എന്നു വിളിച്ചതിന്‌ ചിലര്‍ എന്റെ തന്തയ്ക്ക് വിളിക്കാന്‍ വരും . ഹുസ്സൈന്‍ ഇതു വായിക്കുന്ന ആരുടെയെങ്കിലും അച്ചനാണെങ്കില്‍ ക്ഷമിക്കു) വിശ്വാസമാണല്ലോ എല്ലാം . 
 .

ഹുസ്സൈന്‌ കാര്യമായി ഒന്നും മുന്നോട്ടുവയ്ക്കാനില്ലയിരെന്നെങ്കിലും പരിണാമ യുക്തിവാദികള്‍ക്ക് പുതിയ വിഷയം ചര്‍ച്ച് ചെയ്യാന്‍ സാധിച്ചു. ഒരു കാര്യത്തിനും വ്യക്തമായ മറുപടി ഇല്ലതിരുന്നിട്ടും യുക്തിവാദികളെയെല്ലാം മുട്ടുകുത്തിച്ചു എന്ന സ്ഥിരം പ്രഖ്യാപത്തിലൂടെ അവരെ പ്രകോപിപ്പിച്ച് തന്റെ ബ്ലോഗ് സജ്ജീവമായി നിലനിര്‍ത്താന്‍ ഹുസ്സൈനു കഴിയുന്നു.  

ഖണ്ഡനം നടത്തിയെന്നും മൂന്നു പുസ്തകങ്ങളെഴുതി എന്നുമാണ്‌ ഇദ്ദേഹത്തിന്റെ വാക്കുകളില്‍ മനസ്സിലാകുന്ന ഒരു കാര്യം . ഈ മൂന്നു പുസ്തകങ്ങള്‍ വായിച്ചില്ലെങ്കില്‍ അവന്‌ പരിണാമത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല. പരിണാമത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ആദ്യം ഈ മൂന്നു പുസ്തകങ്ങള്‍ വായിക്കണമത്രെ. (ഹുസൈന്റെ പുസ്തകച്ചവടം എങ്ങിനെ നടക്കുന്നു എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു)  


സ്പീഷീസിനെ അടിസ്ഥാനമാക്കി സൃഷ്ട്ടിവാദികള്‍ സംവദിക്കുന്നത് തന്നെ അപഹാസ്യമാണ്‌. അങ്ങിനെയാനെങ്കില്‍ ദൈവം സൃഷ്ട്ടി നടത്തിയത് ഡാര്‍വിന്റെ സ്പീഷീസ് നിര്‍വചനത്തെ അടിസ്ഥാനമാക്കിയാനെന്നു പറയേണ്ടിവരും . 
സൃഷ്ട്ടിവാദം ശാസ്ത്രീയമാണന്ന്‌ വാദിക്കുന്ന ഇദ്ദേഹം എന്താണ്‌ സൃഷ്ട്ടിവാദം എന്ന് വ്യക്തമായി നിര്‍വചിച്ചു കണ്ടില്ല. ധാരാളം പുസ്തകങ്ങള്‍ ലഭ്യമാണ്‌ എന്നു മാത്രമാണ്‌ ഉത്തരം .
 ഈ സൃഷ്ട്ടി നടത്തിയത് ഏകദേശം എത്ര കാലം മുന്‍പാണ്‌. ഭൂമുയെ സൃഷ്ട്ടിച്ച് എത്ര കാലം കഴിഞ്ഞാണ്‌ ജീവിവര്‍ഗ്ഗങ്ങളെ സൃഷ്ട്ടിച്ചത്. 
എത്ര തരം ജീവിവര്‍ഗ്ഗങ്ങളെ സൃഷ്ട്ടിച്ചിട്ടുണ്ട്. അവയെയെല്ലാം ഒരേ സമയത്താണോ സൃഷ്ട്ടിച്ചത്. 
 ഇപ്പോഴും പുതിയ ജീവജാതികളെ സൃഷ്ട്ടിക്കുന്നുണ്ടോ. ഏതെങ്കിലും ജീവികളെ സൃഷ്ട്ടിച്ചശേഷം ഇല്ലാതാക്കിയിട്ടുണ്ടോ.

വേരിയേഷന്‍സ് ഏതറ്റം വരെ പോകാം എന്നതിന്‌ വ്യക്തമായ കാഴ്ചപ്പാട്‌ സൃഷ്ട്ടിവാദത്തിലുണ്ടോ.
ഓരോ ജീവജാതികളുടെയും ആയുര്‍ദൈര്‍ഘ്യം നിജപ്പെടുത്തിയിട്ടുണ്ടോ.
ഒരേ വര്‍ഗ്ഗത്തിലെ വിവിധ ജനുസ്സുകളെ ദൈവം പ്രത്യേകം സൃഷ്ട്ടിച്ചതോ അതോ ഒന്നില്‍നിന്ന് പരിണമിച്ചുണ്ടായതോ. 

അടിസ്ഥാനപരമായ ഇത്തരം കുറച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ദൈവസൃഷ്ട്ടിയില്‍ വിശ്വസിക്കുന്ന തന്റെ ആവേശക്കമ്മറ്റിക്കാര്‍ക്ക് എന്തിനെക്കുറിച്ചാണ്‌ ഇവിടെ ചര്‍ച്ച നടക്കുന്നതെന്ന് ഒരു ധാരണയെങ്കിലും ലഭിച്ചേനേ.. 

മുസ്ലീങ്ങള്‍ക്ക് ദൈവം എണ്ണയും മറ്റുള്ളവര്‍ക്ക് കാന്‍സറും കൊടുത്തു എന്നതാണ്‌ ഹുസ്സൈന്‍ പരിണാമവാദത്തിന്‌ എതിരായി നിരത്തുന്ന തെളിവുകള്‍.  ആര്‍ക്കും പരതികണ്ടുപിടിക്കാവുന്ന കുറെ ആള്‍ക്കരുടെയും  പുസ്തകങ്ങളുടെയും പേരുകള്‍ ഇടയ്ക്കൊക്കെ നിരത്താന്‍ അദ്ദേഹം മറക്കുന്നില്ല. എന്തൊരു ഞ്ജാനി എന്നു ബാക്കിയുള്ളവര്‍ ധരിച്ചുകൊള്ളണം .  

സ്കൂളില്‍ പഠിക്കുമ്പോള്‍ നാല്‌ വര്‍ഷമായി കണക്ക് പഠനം നടത്തിയ രാജപ്പനെ എനിക്കറിയാം . എട്ടാം ക്ലാസ്സിലെ കണക്ക് . പിന്നീടയാള്‍ പടിത്തം നിര്‍ത്തി റബ്ബര്‍ വെട്ടാന്‍ പോകുന്നു എന്നറിയാന്‍ കഴിഞഞു. എന്നാല്‍ ഹുസ്സൈന്‍ 25 വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്നു. നിര്‍ത്തീട്ട് വല്ല വാര്‍ക്കപണിക്കും പൊയ്ക്കൂടെ..

Sunday, December 19, 2010

എന്‍ എം ഹുസ്സൈന്റെ കലിപ്പുകള്‍

ശ്രീ ഹുസ്സൈന്‍ ഡോക്കിന്സിനെ ഖണ്ഡിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ്‌ എന്ന മുന്‍വിധിയോടെയാണ്‌ അദ്ദേഹത്തിന്റെ പോസ്റ്റ് വായിച്ചുതുടങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാലിശവും അര്‍ഥശൂന്യവുമായ ഖണ്ഡനവാദങ്ങള്‍ വായിച്ചപ്പോള്‍ ആദ്യം തോന്നിയത് ഇത്ര വിഡ്ഡിയായ ഒരാളാണോ ഡോക്കിന്‍സിന്റെ വാദങ്ങള്‍ക്ക് മറിപടിയുമായി വന്നിരിക്കുന്നതെന്ന്‌.

വീണ്ടും , അദ്ദേഹം ആര്‍ക്കുവേണ്ടിയാണ്‌ ഇതെഴുതിയിരിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോഴാണ്‌ ഹുസ്സൈന്‍ വിഡ്ഡിയല്ല എന്നും തീര്‍ത്തും വിഡ്ഡികളായ കുറെ പേരെ കൂടുതല്‍ വിഡ്ഡികളാക്കി സ്വന്തം എഴുത്തിന്റെ മൈലേജ് വര്‍ദ്ധിപ്പിക്കുക എന്ന ഏതൊരു എഴിത്തുകാരനും ചെയ്യുന്ന തന്ത്രമേ ഹുസ്സൈനും ഇവിടെ പ്രയൊഗിച്ചിട്ടുള്ളൂ എന്നു തിരിച്ചറിഞ്ഞത്.

അവിടെ പല യുക്തിവാദികളും മറുപടി എഴുതിയത് ഹുസ്സൈന്റെ അറിവില്ലായ്‌മയെയും വിഡ്ഡിത്തങ്ങളെയും വ്യതിപരമായി ആക്ഷേപിച്ചുകൊണ്ടാണ്‌. ഇതൊക്കെ വായിച്ച് ശ്രീ ഹുസ്സൈന്‍ ചിരിക്കുന്നുണ്ടായിരിക്കും . കാരണം അദ്ദേഹം ഉദ്ദേശിച്ചതും ഇതൊക്കെ തന്നെയാണ്‌.... വിഡ്ഡികളായ കുറെ വിശ്വാസികളെ കൂടുതല്‍ വിഡ്ഡികളാക്കുക എന്നതുതന്നെ.
അദ്ദേഹത്തിന്റെ ലേഖനത്തിലെ ഒരൊറ്റ വാചകം പോലും യുക്തിപൂര്‍വ്വം കാര്യങ്ങള്‍ നോക്കിക്കാണുന്ന ആളുകളെ ഉദ്ദേശിച്ചുള്ളതല്ല എന്നു മനസ്സിലാവും . മറിച്ച് അന്ധമായി വിശ്വസിക്കുന്ന ആളുകള്‍ക്ക് കൈയടിക്കാനുള്ള വകുപ്പുകളെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

മാനുഷിക വികാരങ്ങള്‍ രാസപ്രക്രിയവഴി കൃതൃമമായി ഉണ്ടാകാന്‍ കഴിയും എന്ന വസ്തുത അറിയാത്ത ആളാണ്‌ ഇദ്ദേഹമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ.. പിന്നെന്തിന്‌ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നു.. ഇതൊന്നും അറിയാത്ത, തങ്ങള്‍ക്കനുകൂലമായി  എന്തുപറഞ്ഞാലും  അതൊക്കെ സ്വീകരിക്കാന്‍ തയ്യാറായ ഒരുകൂട്ടം വിശ്വാസികള്‍ ഇതൊക്കെ വായിക്കാനുണ്ടന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായി അറിയാം .

ശാസ്ത്രം സങ്കല്‍പ്പങ്ങളുണ്ടാക്കുന്നത് നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണന്ന് അറിയാത്ത ആളാണോ ഹുസ്സൈന്‍ .. പിന്നെന്തിന്‍ ഇദ്ദേഹം ദൈവത്തെ ആദ്യം സങ്കല്‍പ്പിച്ചുകൊണ്ട്‌ ശാസ്ത്രം പരീക്ഷണം നടത്തണമെന്ന് പറയുന്നു..

ദൈവാസ്തിത്വത്തിന്‌ തെളിവുകള്‍ തേടുന്നതില്‍ അര്‍ഥമില്ലാ എന്നു ആദ്യം പറഞ്ഞുതിടങ്ങിയ ഹുസ്സൈന്‍ പിന്നീട് അതിന്‌ തെളിവുകള്‍ നിരത്താന്‍ ശ്രമിക്കുന്നു.. പട്ടിയുടെ കയ്യിലെ പൊതിയാത്തേങ്ങ എന്നപോലെ വിശ്വാസികള്‍ അതു വച്ച് അമ്മാനമാടുന്നു.. ഇതുതന്നെയാണ്‌ ഹുസ്സൈന്‍ ഉദ്ദേശിക്കുന്നതും .

മൌറീസ് ബുക്കാലി എന്ന സൌദിരാജാവിന്റെ കൊട്ടാരം വൈദ്യന്‍ ഇസ്ലാമിനെയും കുറാനെയും മഹത്വവല്‍ക്കരിച്ച് പുസ്തകമെഴുതി വിശ്വാസികളെ വിഡ്ഡികളാക്കി സ്വയം സമ്പന്നനായ ചരിത്രം വായിച്ചായിരിക്കുമോ ശ്രീ ഹുസ്സൈന്‍ ഈ ഉദ്യമത്തിനിറങ്ങിപുറപ്പെട്ടിരിക്കുന്നത്.

Saturday, December 4, 2010

C K ലത്തീഫിന്റെ കലിപ്പ്

ആധുനിക ഇസ്ലാമിന്റെ വ്യാഖ്യാതാവും ജമാഅത്തെ ഇസ്ലാമി അടുത്ത തിരഞ്ഞെടുപ്പിനു ശേഷം  ഇന്ത്യ ഭരിക്കുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ സി കെ ലത്തിഫ് തന്റെ ബ്ലോഗ്ഗില്‍ കലിപ്പിനെ വിലക്കിയിരിക്കുകയാണ്‌.
കാരണം പതിവുപോലെ തന്റെ പൊള്ളവാദങ്ങളെ പൊളിച്ചു എന്നതു തന്നെ.

കലിപ്പിന്റെ കമന്റ്.. " കലിപ്പ് പറഞ്ഞു...
മറ്റു മതഗ്രന്‌ഥങ്ങള്‍ വായിക്കുമ്പോള്‍ ഉപയോഗിക്കുന്ന അപാരമായ യുക്തിബൊധമോ സദാചാരബോധമോ എന്തുകൊണ്ട് കുറാന്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നില്ല എന്നാണ്‌ ഞാന്‍ ചോദിച്ചത്‌.
ക്രിസ്ത്യാനികള്‍ തുണിയുടുക്കണോ കള്ളു കുടിക്കണോ എന്നൊക്കെ ലത്തിഫിന്റെ സ്വന്തം നിലയില്‍ അല്ല വ്യാഖ്യാനിക്കേണ്ടത് , അതൊക്കെ അവരു ചെയ്തുകൊള്ളും എന്നു മനസ്സിലാക്കുക. അല്ലാതെ മുസ്ലീമിനു തോന്നുന്നതാണ്‌ ശരി എന്നു കരുതി ക്രിസ്ത്യാനിയെ വിലയിരുത്താനും ആക്ഷേപിക്കാനും തുനുയരുത്."


ഇതിനു ലത്തീഫിന്റെ മറുപടി.. "ഇത് യുക്തിവാദിയുടെ സ്ഥിരം നമ്പറാണ്. ഇസ്‌ലാമല്ലാത്ത മറ്റേത് മതത്തെ വിമര്‍ശനവിധേയമാക്കിയാലും അവര്‍ ചാടിവീണ് പ്രതികരിക്കും. ഇത് ഒരു തരം നോസ്റ്റാള്‍ജിയയോ ഇസ്്‌ലാമിനോടുള്ള അല്‍പം കൂടിയ വിരോധമോ ആകാം. പക്ഷെ അതോടെ വിലയിരുത്താന്‍ പോലും പാടില്ല എന്ന് പറയുന്നവര്‍ ഇസ്‌ലാമിനെയോ അതിന്റെ പ്രവാചകനെയോ ആക്ഷേപിക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് എന്നതിലെ വൈരുദ്ധ്യം പോലും മറന്ന് പോകുന്നു. തികഞ്ഞ ഭ്രാന്തമായ അവസ്ഥയിലേക്ക് മാറുന്നു.


ഇവിടെ വിമര്‍ശനം പോലും ഉദ്ദേശിച്ചിട്ടില്ല. ബൈബിളില്‍നിന്നാണ് ഖുര്‍ആന്‍ അതിന്റെ ആശയം സ്വീകരിച്ചത് എന്ന വാദത്തിനെതിരെ പ്രതികരിക്കുമ്പോള്‍ അതിലുള്ളതും എടുത്ത് പറയേണ്ടി വരും. അതിന് മറുപടിയുണ്ടെങ്കില്‍ ബന്ധപ്പെട്ട ബ്ലോഗര്‍മാര്‍ക്ക് തിരുത്താവുന്നതേയുള്ളൂ.


മറ്റു മതഗ്രന്ഥങ്ങള്‍വായിക്കുമ്പോള്‍ ഉണ്ടാകുന്ന യുക്തിബോധവും സദാചാരബോധവും വെച്ചുതന്നെയാണ് ഖുര്‍ആന്‍ വായിക്കുന്നത്. അതുകൊണ്ടാണ് ചിലവ ഇവിടെ പരാമര്‍ശ വിഷയമാക്കിയത്. അല്ലെങ്കില്‍ ഇങ്ങനെ പറയാം ഖുര്‍ആനില്‍നിന്ന് ഉള്‍കൊണ്ട് ധാര്‍മിക സദാചാര മൂല്യങ്ങള്‍ വെച്ച് പരിഗണിച്ചപ്പോള്‍ അതിനോട് യോജിച്ചു പോകുന്നില്ല എന്ന് കണ്ട ചില ഉദ്ധരണികളാണ് ബൈബിളില്‍നിന്ന് ഇവിടെ നല്‍കിയത്. അതും പലരായി എഴുതിയ ഒരു ചരിത്രഗ്രന്ഥത്തിന്റെ സ്ഥാനമേ ഉള്ളൂ എന്ന് ക്രിസ്തുമതത്തെ പ്രതിനിധീകരിക്കുന്ന ബ്ലാഗര്‍മാര്‍തന്നെ പലപ്പോഴും സൂചിപ്പിച്ച പഴയ നിയമത്തില്‍ നിന്ന്.


പക്ഷെ താങ്കളുടെ അസഹിഷ്ണുത അത് ശ്രവിക്കുന്നതിലും ആരോഗ്യകരമായ സംവാദത്തില്‍നിന്നും നിങ്ങളെ തടയുന്നു. അതുകൊണ്ട് ഇനി കമന്റല്‍ നിര്‍ത്തി അല്‍പം വായിക്കുക.


ഈ നിലക്ക് കലിപ്പിന്റെ കമന്റുകള്‍ ഇനി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതല്ല."

ഇവിടെ ഞാന്‍ പറഞ്ഞ ആശയം എവിടുന്നു കിട്ടി എന്നു വ്യക്തമാക്കി ഞാന്‍ പിന്നീട് കമന്റിയിരുന്നു.. മറ്റെങ്ങുനിന്നുമല്ല.. ഈ ലത്തീഫിന്റെ ഒരു മുന്‍ ബ്ലോഗ്ഗില്‍ നിന്നുതന്നെ.. അതു തനിക്കുതന്നെ പാരയാകും എന്നു മനസ്സിലാക്കി ഈ വിദ്വാന്‍ അതു മുക്കി..
http://yukthivadikalumislamum.blogspot.com/2010/04/blog-post_24.html" ദാ ഇവിടെ നിന്നും അദ്ദേഹം പറഞ്ഞുവച്ച ആശയം തന്നെയാണ്‌ ഞാനും കമന്റില്‍ അവതരിപ്പിച്ചത്. പാവം വിശ്വാസിയുടെ ആശയക്കുഴപ്പം എന്നല്ലാതെ എന്തു പറയാന്‍ ..

Monday, November 29, 2010

കെ പി സുകുമാരനെ തെറി വിളിക്കുന്ന എന്റെ കമന്റ്...

ബൂലോകത്തെ പ്രശസ്ത കൂലിയെഴുത്തുകാരനായ ശ്രീ കെ പി സുകുമാരന്റെ ഈദ് സുഹൃദ്സംഗമത്തില്‍ എന്ന ബ്ളോഗില്‍ ഞാന്‍ ഇട്ട കമന്റ് തെറിയാണ്‌ എന്നു പറഞ്ഞു ഡിലീറ്റി. അതു ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇലക്ഷന്‍ ഫലം വന്ന് കുറച്ചുകാലത്തേക്ക് എന്ത് ജമാഅത്തെ.. ഏതു ജമാഅത്തെ എന്നായിരുന്നു.. ഇപ്പോള്‍ വീണ്ടും പൊങ്ങിവന്നുതുടങ്ങി.. 

എന്തായാലും ഒരു പ്രദീപിന്റെ അമ്പരപ്പിക്കുന്ന വാക്കുകള്‍ ഭയങ്കരം തന്നെ.. നോമ്പ് എടുത്തുപോലും ..

ഒരു ജമാഅത്തുകാരന്‍ പോലും കേസില്‍ പെട്ടിട്ടില്ല എന്ന വിവരം ആരു പറഞ്ഞുതന്നതാണ്.. പല കേസിലും പ്രതികളായവര്‍ ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നത് എനിക്കറിയാം .. 
ഓ.. അതൊക്കെ ജമാത്തിനെ കരിതേച്ച്കാണിക്കുവാന്‍ ഉണ്ടാക്കിയ വ്യാജകേസുകളായിരിക്കും അല്ലേ..
എന്തായാലും ഇതു ബിരിയാണിയുടെ രുചി മാത്രമല്ല സാറിന്റെ ബ്ളോഗില്‍ പ്രതിഫലിക്കുന്നത്. വീര്‍ സാഘ്വിയുടെ വരെ കട്ടയും പടവും മടങ്ങി സാറേ.. പിന്നൊരു തുക്കടാ കൂലിയെഴുത്തുകാരനായ കെ പി എസ്സിന്റെ കാര്യം പറയണോ.