Sunday, January 2, 2011

ഹുസൈന്റെ സ്ഥിരം പരിക്ഷണങ്ങള്‍

വിശ്വാസികള്‍ക്ക് പരിണാമം മനസ്സിലാകാത്തതല്ല. പക്ഷേ മനസ്സിലായി എന്നു സമ്മതിക്കുകയോ, പരിണാമസിദ്ധാന്തം പറയുന്ന ആരെയെങ്കിലും പിന്‍തുണയ്ക്കുകയോ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ കയറ്റില്ല. ദോഷം പറയരുതല്ലോ.. ബൂലോകത്തെ യുക്തിവാദികള്‍ക്ക് മനസ്സറിഞ്ഞ് അര്‍മാദിക്കാന്‍ അവസരംഉണ്ടായത് ഹുസ്സൈന്‍ വന്നതിനു ശേഷമാണ്‌. അതുവരെ സ്ഥിരം കുറാനെയും മൊഹമ്മദിനെയും തെറി വിളിച്ച് അലക്കിയതു തന്നെ വീണ്ടും വീണ്ടും തിരിച്ചും മറിച്ചും എടുത്തിട്ടലക്കുകയായിരുന്നു. വിശ്വാസികള്‍ക്കാവട്ടെ ആകെ പറയാനുണ്ടായിരുന്നത് കുറാനിലെ അത്ഭുതശാസ്ത്രത്തിന്റെ വിവരങ്ങള്‍ . ഇപ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തെത്താന്‍ ഡോക്കിന്‍സിനെ നേരിട്ട് ഖണ്ഡിക്കണമെന്നില്ല. അങ്ങിനെ ചെയ്യുന്ന ആര്‍ക്കെങ്കിലും വേണ്ടി ചുമ്മാ കൈയ്യടിച്ചാലും മതി. അവസാനം കണക്ക് ചോദിക്കുമ്പോള്‍ ആസനം താങ്ങിയ തഴമ്പ് കാണിച്ചുകൊടുത്ത് തറ ടിക്കറ്റിനെങ്കിലും അകത്തുകയറിപ്പറ്റാമല്ലോ.   ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയിലും തലക്കെട്ടല്ലാതെ വേറെ കാര്യമായിട്ടോന്നും കാണാനില്ല. സൃഷ്ട്ടിവാദം പരീക്ഷിച്ചു വിജയിപ്പിച്ചു എന്ന പതിവു അവകാശവാദവും . വിശ്വാസികള്‍ക്ക് എന്തു പറയണമെന്നറിയില്ലാത്തതുകൊണ്ട് 'വിഷയത്തെക്കുറിച്ച് കമന്റെഴുതണം ' എന്നു മാത്രം പറഞ്ഞാണ്‌ പാതിയിലേറെ കമന്റുകളും . പിന്നെ ആരുടെയൊക്കെ കമന്റുകള്‍ ഡിലീറ്റ് ചെയ്യണമെന്ന ഉപദേശവും .

മാന്യതയും ധാര്‍മ്മികതയുമെല്ലാം നോക്കി മാത്രം കമന്റെഴുതുന്നവരാണ്‌ വിശ്വാസികള്‍ . പക്ഷേ അതൊക്കെ ജബ്ബാര്‍ വരുന്നതുവരെ എന്നാണ്‌ തത്വം . ജബ്ബാര്‍ വന്നാല്‍ പിന്നെ കുറാനും മൊഹമ്മദും ധാര്‍മ്മികതയുമൊക്കെ ഞങ്ങള്‍ക്ക് പുല്ലാണ്‌ എന്ന്. തിരിച്ചു തെറിവിളി തുടങ്ങും . ആരാണീ ജബ്ബാര്‍ !!!....

തങ്ങള്‍ ഇത്രയും നാള്‍ പറഞ്ഞതിക്കൂടുതല്‍ എന്തെക്കെയോ ഹുസ്സൈന്റെ കയില്‍ ഉണ്ട് എന്ന പൂര്‍ണ്ണവിശ്വാസത്തിലാണ്‌ ഹുസ്സൈന്‍ ആരാധകര്‍. ഇതുവരെ കേട്ടതിനേക്കാള്‍ ചവറുകളാണ്‌ മൂപ്പരുടെ അടുത്തുനിന്നും വന്നുകൊണ്ടിരിക്കുന്നതെങ്കിലും ആ വിശ്വസം മാറ്റാന്‍ അവര്‍ തയ്യാറല്ല. ( ഹുസ്സൈനെ മൂപര്‍ എന്നു വിളിച്ചതിന്‌ ചിലര്‍ എന്റെ തന്തയ്ക്ക് വിളിക്കാന്‍ വരും . ഹുസ്സൈന്‍ ഇതു വായിക്കുന്ന ആരുടെയെങ്കിലും അച്ചനാണെങ്കില്‍ ക്ഷമിക്കു) വിശ്വാസമാണല്ലോ എല്ലാം . 
 .

ഹുസ്സൈന്‌ കാര്യമായി ഒന്നും മുന്നോട്ടുവയ്ക്കാനില്ലയിരെന്നെങ്കിലും പരിണാമ യുക്തിവാദികള്‍ക്ക് പുതിയ വിഷയം ചര്‍ച്ച് ചെയ്യാന്‍ സാധിച്ചു. ഒരു കാര്യത്തിനും വ്യക്തമായ മറുപടി ഇല്ലതിരുന്നിട്ടും യുക്തിവാദികളെയെല്ലാം മുട്ടുകുത്തിച്ചു എന്ന സ്ഥിരം പ്രഖ്യാപത്തിലൂടെ അവരെ പ്രകോപിപ്പിച്ച് തന്റെ ബ്ലോഗ് സജ്ജീവമായി നിലനിര്‍ത്താന്‍ ഹുസ്സൈനു കഴിയുന്നു.  

ഖണ്ഡനം നടത്തിയെന്നും മൂന്നു പുസ്തകങ്ങളെഴുതി എന്നുമാണ്‌ ഇദ്ദേഹത്തിന്റെ വാക്കുകളില്‍ മനസ്സിലാകുന്ന ഒരു കാര്യം . ഈ മൂന്നു പുസ്തകങ്ങള്‍ വായിച്ചില്ലെങ്കില്‍ അവന്‌ പരിണാമത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല. പരിണാമത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ആദ്യം ഈ മൂന്നു പുസ്തകങ്ങള്‍ വായിക്കണമത്രെ. (ഹുസൈന്റെ പുസ്തകച്ചവടം എങ്ങിനെ നടക്കുന്നു എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു)  


സ്പീഷീസിനെ അടിസ്ഥാനമാക്കി സൃഷ്ട്ടിവാദികള്‍ സംവദിക്കുന്നത് തന്നെ അപഹാസ്യമാണ്‌. അങ്ങിനെയാനെങ്കില്‍ ദൈവം സൃഷ്ട്ടി നടത്തിയത് ഡാര്‍വിന്റെ സ്പീഷീസ് നിര്‍വചനത്തെ അടിസ്ഥാനമാക്കിയാനെന്നു പറയേണ്ടിവരും . 
സൃഷ്ട്ടിവാദം ശാസ്ത്രീയമാണന്ന്‌ വാദിക്കുന്ന ഇദ്ദേഹം എന്താണ്‌ സൃഷ്ട്ടിവാദം എന്ന് വ്യക്തമായി നിര്‍വചിച്ചു കണ്ടില്ല. ധാരാളം പുസ്തകങ്ങള്‍ ലഭ്യമാണ്‌ എന്നു മാത്രമാണ്‌ ഉത്തരം .
 ഈ സൃഷ്ട്ടി നടത്തിയത് ഏകദേശം എത്ര കാലം മുന്‍പാണ്‌. ഭൂമുയെ സൃഷ്ട്ടിച്ച് എത്ര കാലം കഴിഞ്ഞാണ്‌ ജീവിവര്‍ഗ്ഗങ്ങളെ സൃഷ്ട്ടിച്ചത്. 
എത്ര തരം ജീവിവര്‍ഗ്ഗങ്ങളെ സൃഷ്ട്ടിച്ചിട്ടുണ്ട്. അവയെയെല്ലാം ഒരേ സമയത്താണോ സൃഷ്ട്ടിച്ചത്. 
 ഇപ്പോഴും പുതിയ ജീവജാതികളെ സൃഷ്ട്ടിക്കുന്നുണ്ടോ. ഏതെങ്കിലും ജീവികളെ സൃഷ്ട്ടിച്ചശേഷം ഇല്ലാതാക്കിയിട്ടുണ്ടോ.

വേരിയേഷന്‍സ് ഏതറ്റം വരെ പോകാം എന്നതിന്‌ വ്യക്തമായ കാഴ്ചപ്പാട്‌ സൃഷ്ട്ടിവാദത്തിലുണ്ടോ.
ഓരോ ജീവജാതികളുടെയും ആയുര്‍ദൈര്‍ഘ്യം നിജപ്പെടുത്തിയിട്ടുണ്ടോ.
ഒരേ വര്‍ഗ്ഗത്തിലെ വിവിധ ജനുസ്സുകളെ ദൈവം പ്രത്യേകം സൃഷ്ട്ടിച്ചതോ അതോ ഒന്നില്‍നിന്ന് പരിണമിച്ചുണ്ടായതോ. 

അടിസ്ഥാനപരമായ ഇത്തരം കുറച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ദൈവസൃഷ്ട്ടിയില്‍ വിശ്വസിക്കുന്ന തന്റെ ആവേശക്കമ്മറ്റിക്കാര്‍ക്ക് എന്തിനെക്കുറിച്ചാണ്‌ ഇവിടെ ചര്‍ച്ച നടക്കുന്നതെന്ന് ഒരു ധാരണയെങ്കിലും ലഭിച്ചേനേ.. 

മുസ്ലീങ്ങള്‍ക്ക് ദൈവം എണ്ണയും മറ്റുള്ളവര്‍ക്ക് കാന്‍സറും കൊടുത്തു എന്നതാണ്‌ ഹുസ്സൈന്‍ പരിണാമവാദത്തിന്‌ എതിരായി നിരത്തുന്ന തെളിവുകള്‍.  ആര്‍ക്കും പരതികണ്ടുപിടിക്കാവുന്ന കുറെ ആള്‍ക്കരുടെയും  പുസ്തകങ്ങളുടെയും പേരുകള്‍ ഇടയ്ക്കൊക്കെ നിരത്താന്‍ അദ്ദേഹം മറക്കുന്നില്ല. എന്തൊരു ഞ്ജാനി എന്നു ബാക്കിയുള്ളവര്‍ ധരിച്ചുകൊള്ളണം .  

സ്കൂളില്‍ പഠിക്കുമ്പോള്‍ നാല്‌ വര്‍ഷമായി കണക്ക് പഠനം നടത്തിയ രാജപ്പനെ എനിക്കറിയാം . എട്ടാം ക്ലാസ്സിലെ കണക്ക് . പിന്നീടയാള്‍ പടിത്തം നിര്‍ത്തി റബ്ബര്‍ വെട്ടാന്‍ പോകുന്നു എന്നറിയാന്‍ കഴിഞഞു. എന്നാല്‍ ഹുസ്സൈന്‍ 25 വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്നു. നിര്‍ത്തീട്ട് വല്ല വാര്‍ക്കപണിക്കും പൊയ്ക്കൂടെ..