Sunday, December 19, 2010

എന്‍ എം ഹുസ്സൈന്റെ കലിപ്പുകള്‍

ശ്രീ ഹുസ്സൈന്‍ ഡോക്കിന്സിനെ ഖണ്ഡിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ്‌ എന്ന മുന്‍വിധിയോടെയാണ്‌ അദ്ദേഹത്തിന്റെ പോസ്റ്റ് വായിച്ചുതുടങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാലിശവും അര്‍ഥശൂന്യവുമായ ഖണ്ഡനവാദങ്ങള്‍ വായിച്ചപ്പോള്‍ ആദ്യം തോന്നിയത് ഇത്ര വിഡ്ഡിയായ ഒരാളാണോ ഡോക്കിന്‍സിന്റെ വാദങ്ങള്‍ക്ക് മറിപടിയുമായി വന്നിരിക്കുന്നതെന്ന്‌.

വീണ്ടും , അദ്ദേഹം ആര്‍ക്കുവേണ്ടിയാണ്‌ ഇതെഴുതിയിരിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോഴാണ്‌ ഹുസ്സൈന്‍ വിഡ്ഡിയല്ല എന്നും തീര്‍ത്തും വിഡ്ഡികളായ കുറെ പേരെ കൂടുതല്‍ വിഡ്ഡികളാക്കി സ്വന്തം എഴുത്തിന്റെ മൈലേജ് വര്‍ദ്ധിപ്പിക്കുക എന്ന ഏതൊരു എഴിത്തുകാരനും ചെയ്യുന്ന തന്ത്രമേ ഹുസ്സൈനും ഇവിടെ പ്രയൊഗിച്ചിട്ടുള്ളൂ എന്നു തിരിച്ചറിഞ്ഞത്.

അവിടെ പല യുക്തിവാദികളും മറുപടി എഴുതിയത് ഹുസ്സൈന്റെ അറിവില്ലായ്‌മയെയും വിഡ്ഡിത്തങ്ങളെയും വ്യതിപരമായി ആക്ഷേപിച്ചുകൊണ്ടാണ്‌. ഇതൊക്കെ വായിച്ച് ശ്രീ ഹുസ്സൈന്‍ ചിരിക്കുന്നുണ്ടായിരിക്കും . കാരണം അദ്ദേഹം ഉദ്ദേശിച്ചതും ഇതൊക്കെ തന്നെയാണ്‌.... വിഡ്ഡികളായ കുറെ വിശ്വാസികളെ കൂടുതല്‍ വിഡ്ഡികളാക്കുക എന്നതുതന്നെ.
അദ്ദേഹത്തിന്റെ ലേഖനത്തിലെ ഒരൊറ്റ വാചകം പോലും യുക്തിപൂര്‍വ്വം കാര്യങ്ങള്‍ നോക്കിക്കാണുന്ന ആളുകളെ ഉദ്ദേശിച്ചുള്ളതല്ല എന്നു മനസ്സിലാവും . മറിച്ച് അന്ധമായി വിശ്വസിക്കുന്ന ആളുകള്‍ക്ക് കൈയടിക്കാനുള്ള വകുപ്പുകളെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

മാനുഷിക വികാരങ്ങള്‍ രാസപ്രക്രിയവഴി കൃതൃമമായി ഉണ്ടാകാന്‍ കഴിയും എന്ന വസ്തുത അറിയാത്ത ആളാണ്‌ ഇദ്ദേഹമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ.. പിന്നെന്തിന്‌ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നു.. ഇതൊന്നും അറിയാത്ത, തങ്ങള്‍ക്കനുകൂലമായി  എന്തുപറഞ്ഞാലും  അതൊക്കെ സ്വീകരിക്കാന്‍ തയ്യാറായ ഒരുകൂട്ടം വിശ്വാസികള്‍ ഇതൊക്കെ വായിക്കാനുണ്ടന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായി അറിയാം .

ശാസ്ത്രം സങ്കല്‍പ്പങ്ങളുണ്ടാക്കുന്നത് നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണന്ന് അറിയാത്ത ആളാണോ ഹുസ്സൈന്‍ .. പിന്നെന്തിന്‍ ഇദ്ദേഹം ദൈവത്തെ ആദ്യം സങ്കല്‍പ്പിച്ചുകൊണ്ട്‌ ശാസ്ത്രം പരീക്ഷണം നടത്തണമെന്ന് പറയുന്നു..

ദൈവാസ്തിത്വത്തിന്‌ തെളിവുകള്‍ തേടുന്നതില്‍ അര്‍ഥമില്ലാ എന്നു ആദ്യം പറഞ്ഞുതിടങ്ങിയ ഹുസ്സൈന്‍ പിന്നീട് അതിന്‌ തെളിവുകള്‍ നിരത്താന്‍ ശ്രമിക്കുന്നു.. പട്ടിയുടെ കയ്യിലെ പൊതിയാത്തേങ്ങ എന്നപോലെ വിശ്വാസികള്‍ അതു വച്ച് അമ്മാനമാടുന്നു.. ഇതുതന്നെയാണ്‌ ഹുസ്സൈന്‍ ഉദ്ദേശിക്കുന്നതും .

മൌറീസ് ബുക്കാലി എന്ന സൌദിരാജാവിന്റെ കൊട്ടാരം വൈദ്യന്‍ ഇസ്ലാമിനെയും കുറാനെയും മഹത്വവല്‍ക്കരിച്ച് പുസ്തകമെഴുതി വിശ്വാസികളെ വിഡ്ഡികളാക്കി സ്വയം സമ്പന്നനായ ചരിത്രം വായിച്ചായിരിക്കുമോ ശ്രീ ഹുസ്സൈന്‍ ഈ ഉദ്യമത്തിനിറങ്ങിപുറപ്പെട്ടിരിക്കുന്നത്.

3 comments:

  1. എന്റെ കലിപ്പേ നിരാശനാക്കി. കലിപ്പ് സ്വയം ശമിപ്പിക്കുകയാണോ ഇവിടെ.
    ഇത്ര ദാരിദ്ര്യമുള്ള ഒരാളാണോ ഗീര്വാനമാടിച്ചു സുശീലിന്റെ ബ്ലോഗില്‍ രണ്ടു വരി കമന്റി പോകുന്നത്.
    ബല്ലാത്ത കോമന്‍ സെന്‍സ് തന്നെ!
    ചിന്താ ദാരിദ്ര്യം ഒരുപാട് കാണുന്നുണ്ടോ ട്ടോ. ഈ കോമന്‍ സെന്‍സ് കാരനോട് കമന്റാന്‍ ആരും ഇല്ലല്ലോ.
    ellaam പഠിക്ക് !

    ReplyDelete
  2. I have referred to this post here

    Thanks,
    /JR

    ReplyDelete