Saturday, December 10, 2011

മുല്ലപ്പെരിയാര്‍ ശരിക്കും തകരുമോ....?????


മുല്ലപ്പെരിയാര്‍ ഡാമിനു യാതൊരു കുഴപ്പവുമില്ല എന്നതാണ്‌ വാസ്ഥവം . ഇവിടെ വെറുതെ കുറേ പേര്‍ വെറുതെ ഇപ്പൊ ഡാം പൊട്ടും എന്നു പറാഞ്ഞ് ആളുകളെ പറ്റിച്ച് യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുക മാത്രമാണ്‌ ചെയ്യുനത്.
മുല്ലപ്പെരിയാറില്‍ അപകടമുണ്ടാവാനുള്ള ഒരേയൊരു സാധ്യത ശക്തമായ ഭൂകമ്പമാണ്‌. ഏതൊരു ജലസഭരണിക്കും ഭൂകമ്പം ഒരു ഭീഷണിതന്നെയാണ്‌. ഇതു മുല്ലപ്പെരിയാറിന്റെ മാത്രം പ്രശ്നമല്ല.
ഒരു പണിയുമില്ലാതെ എന്തെങ്കിലും പ്രശ്നത്തിനു പിന്നാലെ അലമുറയിട്ടു നടക്കുക എന്ന മലയാളിയുടെ സ്വഭാവത്തിന്റെ ഫലമാണ്‌ ഇപ്പൊ കാണുന്ന ഈ വെപ്രാളവും പരാക്രമവുമ്മെല്ലാം . വിഷമിക്കനും ചര്‍ച്ച ചെയ്യാനും എന്തെങ്കിലും കാരണം വേണമല്ലോ നമ്മുക്ക്. ചൂടുപിടിച്ചുനില്‍ക്കുന്ന പ്രശ്നങ്ങളില്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞില്ലെങ്കില്‍ അതൊരു കുറച്ചിലല്ലേ നമ്മുക്കു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയെക്കുറിച്ചോ ഈ പ്രശ്നത്തെക്കുറിച്ചോ കാര്യമായി ഒന്നും അറിഞ്ഞുകൂടാത്തവരാണ്‌ മുദ്രാവാക്യങ്ങളുമായി ഇറങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗവും എന്നതാണ്‌ സത്യം . വെള്ളത്തിന്റെ  കിടപ്പും ഡാമിന്റെ നിര്‍മാണത്തിലെ പ്രത്യേകതയും കാരണം സ്വാഭാവികമായ ചുറ്റുപാടുകളില്‍ ഡാ തകരുക എന്നത് അസംഭവ്യമാണെന്നു തന്നെ പറയാം . എന്നാല്‍ ഭൂകമ്പം ഉണ്ടായാല്‍ സംഗതി മറിച്ചാവും .
എന്നാല്‍ ശക്തമായ ഭൂകമ്പം ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമല്ല മുല്ലപ്പെരിയാറിന്റേത്. എന്നാല്‍ ഈ വസ്തുതകളൊന്നും രഷ്റ്റ്രീയ കാരണങ്ങളാല്‍ പരസ്യമായി പറയാന്‍ ആരും തയാറല്ല . അതിനാല്‍ ഈ തെറ്റിദ്ധരിപ്പിക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ എ ജിക്കു നേരെ ഉണ്ടായ വിമര്‍ശനങ്ങള്‍ ഇതിനു ഉദാഹരണമാണ്‌. അദ്ദേഹം പറഞ്നജ്തു സത്യം മാത്രമാണ്‌. അതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാനാണ്‌ എല്ലവരും ശ്രമിച്ചത്. അതുകൊണ്ടുതന്നെ രാഷ്ട്ട്രീയക്കാര്‍ക്കും മറ്റു നേതാക്കള്‍ക്കും പരസ്യമായി സത്യം വിളിച്ചു പറയാന്‍ കഴിയില്ല. തങ്ങള്‍ ജനങ്ങളോടൊപ്പമാനെന്നു പറഞ്ഞു അവരും സമരങ്ങളുടെ മുന്‍പന്തിയില്‍ ഇടം പിടിക്കുന്നു. ഇതൊക്കെ ക്കണ്ട് സാധാരണക്കാരായ ജനം മുഴുവന്‍ എന്തോ വലിയ കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന മട്ടില്‍ ചര്‍ച്ചിക്കുന്നു.
ഏറിയാല്‍ ഏതാനും ദിവസങ്ങള്‍ കൂടി.. അതു കഴിയുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത ചവറാകും ഈ മുല്ലപ്പെരിയാര്‍ . പുതിയ എന്തെങ്കിലും വിഷയം വരുമ്പോള്‍ അതിന്റെ പിന്നാലെ പോകണമല്ലോ. സംശയമില്ല.

6 comments:

  1. കലുപ്പ് : താങ്കളുടെ കൌതുകമുള്ള പേര് പോലെ കലുപ്പുകള്‍ തീരുന്നില്ല അല്ലെ ഹ ഹ ഹ !!
    പറഞ്ഞു പറഞ്ഞു ഇപ്പോ ഡാമിന് സത്യത്തില്‍ വല്ല കുഴപ്പവും ഉണ്ടോ എന്ന് സംശയിച്ചു പോകുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. എന്താ ചെയ്യുക എന്ത് തന്നെയായാലും ഇത്രയും കാല പഴക്കം ഉള്ള ഡാം സംശയത്തിന്റെ പേരില്‍ ആണേല്‍ പോലും പൊളിച്ചു പുതിയ ഡാം പണിയുന്നതില്‍ ഒരു തെറ്റും ഇല്ല മനസമാധാനം ആണല്ലോ സുഹൃത്തെ വലുത് . എന്തിനും ഒരു കാലാവധി ഇല്ലെ !!

    ReplyDelete
  2. ഡാമിനു കുഴപ്പമുണ്ടോ എന്നു ചോദിച്ചാല്‍ കാലപ്പഴക്കത്താല്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന എല്ലാ കുഴപ്പങ്ങളും ഉണ്ട്. ചോര്‍ച്ചയും വിള്ളലുകളുമെല്ലാം അതിന്റെ ലക്ഷണങ്ങളാണ്‌. അതു നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും . എന്നാല്‍ ഇതൊന്നും ഡാമിന്റെ തകര്‍ച്ചയുക്കും അതുവഴിയുണ്ടാവുന്ന ശക്തമായ വെള്ളപ്പാച്ചിലിനും പ്രളയ്ത്തിനുമൊന്നും വഴിവെക്കുന്നതല്ല. സിനിമകളില്‍ കാണുന്നപോലുള്ള ഡാം തകര്‍ച്ചയും വെള്ളപ്പൊക്കവുമൊന്നും ഒരിക്കലും സംഭവിക്കില്ല. റിക്ച്ചര്‍ സ്കെയിലില്‍ 6 തീവ്രതയ്ക്കു മുകളിലുള്ള ഭൂകമ്പങ്ങള്‍ താങ്ങാന്‍ ഡാമിനു ശേഷിയില്ല എന്നണു വിവിധ പഠനങ്ങള്‍ കാണിക്കുന്നത്. ഈ പ്രദേശത്ത് ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പം 4.5 ആണു. ഇത് 6 നോട് അടുത്താണ്‌ എന്നു തോന്നുമെങ്കിലും ലോഗരിതമിക് സ്കെയിലില്‍ 4.5ഉം 6 ഉം തമ്മില്‍ വലിയ അന്തരമുണ്ട്.
    മറ്റൊരു രസകരമായ കണക്കാണ്‌ 35 ലക്ഷം ആളുകള്‍ മരിക്കും എന്നത്. ഇതു ആരു എങ്ങിനെ ഉണ്ടാക്കിയ കണക്കാണ്‌ എന്നു മനസ്സിലാവുന്നില്ല. നാലു ജില്ലകള്‍ വെള്ളത്തിനടിയിലാവും എന്നും കേള്‍ക്കുന്നു. കൃത്യമായി കണക്കുകൂട്ടി നോക്കിയില്ലെങ്കിലും ഇടുക്കിയും മുല്ലപ്പെരിയാറും പലതവണ കണ്ടിട്ടുള്ള ആളെന്ന നിലയില്‍ നാലു ജില്ലകളെ ആ വെള്ളം എങ്ങിനെ മുക്കികളയുമെന്നു മനസ്സിലവുന്നില്ല. (രണ്ടു ഡാമുകളിലെ വെള്ളത്തിന്റെ അളവും നാലു ജില്ലകളുടെ ഭൂവിസ്താരവും എടുത്തു എളുപ്പം കണക്കു കൂട്ടി നോക്കവുന്നതേയുള്ളു.) ഈ കണക്കുകള്‍ എല്ലാം കേട്ട് ജനസ്നേഹിയായ നമ്മുടെ ഒരു മന്ത്രിക്കു ഉറങ്ങാന്‍ കൂടി കഴിയുന്നില്ല. പാവം .

    ReplyDelete
  3. ശ്രീമാന്‍ കലുപ്പ് : കലുപ്പില്‍ തന്നെ ഹ ഹ
    കാലപ്പഴക്കം കൊണ്ടുള്ള വിള്ളല്‍, ചോര്‍ച്ച , ബലക്ഷയം എന്നിവ ഭയപ്പെടേണ്ടതല്ലേ എന്നാണു സധാരണക്കാരന്‍ മാത്രമായ എനിക്കും സംശയം ആ സംശയം നമ്മള്‍ എന്തിനു ചുമന്നു നടക്കണം. താങ്കള്‍ പറഞ്ഞതൊക്കെ സാങ്കേതികമായി ശരിയായിരിക്കാം ഇതൊകെ ചിലപ്പോ ബുദ്ധിക്ക് മനസിലായി എന്നിരിക്കും പക്ഷെ മനസിനു മനസിലാക്കില്ല അത് വെറുതെ ഭയപ്പെടും ഭയപ്പെടുത്തി കൊണ്ടിരിക്കും. 6 അടയാളപ്പെടുത്തുന്ന ഒരു കുലുക്കം ഇന്നുണ്ടാകാം നാളെ ഉണ്ടാക്കാം ചിലപ്പോ ഈ നൂറ്റാണ്ടില്‍ ഉണ്ടായില്ലാ എന്നും വരാം. ഇതൊകെ പറഞ്ഞിട്ട് ഇനി വല്ല കാര്യവുമുണ്ടോ എല്ലാ പേരും ഭയപെട്ടു പോയി അത് തന്നെ ഇനി ഒറ്റ ന്യായം പൊളിച്ചെ പറ്റൂ പുതിയ ഡാം കെട്ടിയേ പറ്റൂ പുതിയ കരാറും അതിനുതകുന്ന വ്യവസ്ഥകളും വേണം ...

    കണക്കിന്റെ കാര്യം പ്രസക്തമായ ചോദ്യമാണ് ഒരാള്‍ മുപ്പതു ലക്ഷം എന്ന് പറയുന്നു പിന്നെ അത് നാല്‍പ്പതു ലക്ഷം ആയി ഒരിക്കല്‍ മന്ത്രി പറഞ്ഞത്രേ അത് എഴുപതു ലക്ഷം ആണെന്ന് ആവോ സത്യത്തില്‍ സുഹൃത്തെ ആര്‍ക്കും ഒരു കണക്കും ഡാമിനെ കുറിച്ച് വ്യക്തമായ ഒരു അറിവും ഇല്ല , എന്തായാലും ശുഭാകരമായത് മാത്രം സംഭാവികട്ടെ എന്നാശിക്കാം ...

    താങ്കള്‍ ഒരു സാങ്കേതിക വിദഗ്ദ്ധന്‍ ആണെന്ന് തോന്നുന്നു. ജയാമ്മ എത്ര തന്നു ഹ ഹ ഹ !!!!!!!!!

    ReplyDelete
  4. സുഹ്രുത്തേ, ഭൂമികുലുക്കം ഉണ്ടാവുന്ന കാര്യം പറയുകയാണെങ്കില്‍ ചിലപ്പൊള്‍ അതിലും വലിയ ഭൂമികുലുക്കം ഉണ്ടാവാം . അപ്പോള്‍ നാമുണ്ടാക്കിയ പഴയ കെട്ടിടങ്ങളെല്ലാം തകര്‍ന്നുവീഴാം . ഭൂമികുലുക്കത്തെ പ്രതിരോധിക്കാന്‍ രൂപകല്‍പന ചെയ്ത കെട്ടിടങ്ങളൊഴിച്ച് ബാക്കിയെല്ലാം ഇപ്പോളേ തകര്‍ത്തുകളയണോ.. ഒരുപക്ഷേ 7.5 ശക്തിയുള്ള ഒരു ഭൂകമ്പത്തില്‍ ഇടുക്കി ഡാമും തകരാം . അപ്പോള്‍ അതിനെതിരെയും സമരം വേണ്ടിവരും . മാത്രമല്ല പുതിയ ഡാം അവിടെ ഉണ്ടാക്കിയാലും ഇതു തന്നെ അവസ്ഥ.
    ഞാന്‍ ഒരു സാങ്കേതിക വിധഗ്ദ്ധനൊന്നുമല്ല. അണക്കെട്ടു പൊട്ടി വെള്ളം നിറയുന്ന സീനുകള്‍ സിനിമയില്‍ കാണുന്നപോലെ അല്ല യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് . ഡാമില്‍ വലിയ വിള്ളലുകള്‍ ഉണ്ടായാല്‍ അതിലൂടെ ശക്തിയായി ജലം പ്രവഹിക്കുകയും ചെയ്യും . എന്നാല്‍ ഇതിന്റെ ഫലമായി ഡാ മുഴുവന്‍ ഒറ്റയടിക്ക് തകര്‍ന്നുവീഴില്ല. വിള്ളലിന്റെ വലുപ്പം തന്നെ കൂടണം എന്നു നിര്‍ബന്ധമില്ല. അഥവാ കൂടിയാല്‍ തന്നെ അതു വളരെ ചെറിയ തോതിലായിരിക്കും . സാങ്കേതികവിദഗ്ദ്ധന്മാര്‍ Dam Faliure Analysis നടത്തട്ടെ. അപ്പോള്‍ വിശദമായി അറിയാന്‍ കഴിയുമല്ലോ.
    പിന്നെ ഭയം .. അതു കഴിഞ്ഞ ഒരു മാസമായി തുടങ്ങിയതാണ്‌. അടുത്ത ഒരു മാസത്തിനുള്ളില്‍ മാറിക്കോളും .

    ReplyDelete
  5. @കലുപ്പ് :ചിലപ്പൊള്‍ അതിലും വലിയ ഭൂമികുലുക്കം ഉണ്ടാവാം . അപ്പോള്‍ നാമുണ്ടാക്കിയ പഴയ കെട്ടിടങ്ങളെല്ലാം തകര്‍ന്നുവീഴാം . ഭൂമികുലുക്കത്തെ പ്രതിരോധിക്കാന്‍ രൂപകല്‍പന ചെയ്ത കെട്ടിടങ്ങളൊഴിച്ച് ബാക്കിയെല്ലാം ഇപ്പോളേ തകര്‍ത്തുകളയണോ..

    താങ്കളുടെ ഈ വാക്കുകളെ വളച്ചൊടിച്ചു പറഞ്ഞാല്‍ വേണം എന്നേ ഞാന്‍ പറയു മനുഷ്യ ജീവനാണ് വലുതെന്കില്‍ അത്തരം നിര്മിത്തികള്‍ ഒരു പരീക്ഷണത്തിന് വിട്ടു കൊടുക്കാതെ മാറി പുതിയ നിര്‍മാണ രീതിയില്‍ നിര്‍മ്മികണം എല്ലാ കാര്യവും മമനുഷ്യന് തടഞ്ഞു നിര്‍ത്താന്‍ ആവില്ല പക്ഷെ ചില മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ഒരു കുഴപ്പവും കാണുനില്ല
    എന്റെ അഭിപ്രായത്തില്‍ ഒരു പരീക്ഷണതിനു വേണ്ടി ഡാം വച്ച് നോക്കി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല , ഇനിയുള്ള അവസരങ്ങളില്‍ എങ്കിലും ഇത്തരം വല്യ ഡാമുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതായിരിക്കും നല്ലതെന്നു തോനുന്നു .

    താങ്കളുടെ അനുമതി ഇല്ല്ലാതെ കഴിഞ്ഞ താങ്കളുടെ മറുപടി ഞാന്‍ എന്റെ ബ്ലോഗിലേക്ക് കൊണ്ട് പോയി പോസ്റ്റ്‌ ചെയ്തിരുന്നു അതിനുള്ള മറുപടി ഇവിടെയും അവിടെയും പോസ്റ്റ്‌ ചെയ്തു !!
    നന്മനിറഞ്ഞ ഒരു പുതു വത്സരം ആശംസിക്കുന്നു
    സ്നേഹാശംസകളോടെ @ പുണ്യാളന്‍

    ReplyDelete
  6. ശരിയാണ്‌, വെറുതെ ഒരു റിസ്ക് എടുക്കാന്‍ ആരും മുതിരില്ല പുണ്യവാളാ.. എന്നാല്‍ നമ്മുക്ക് ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം ​ദുരന്തസാധ്യതകളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തിയിട്ടു പോരെ പൊളിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ .
    ഈ പറയുന്നപോലെ ഒരു മഹാദുരന്തത്തിന്റെ വക്കിലൊന്നുമല്ല ഡാമെന്ന് ഇപ്പൊള്‍ ഏതാണ്ടെല്ലാവര്‍ക്കും മനസ്സിലായി വരുന്നു. ചെറിയ ഒരു ഭൂമികുലുക്കം ഉണ്ടായപ്പോള്‍ ജനങ്ങളുടെ ഭീതി മുതലെടുത്തു നേതാക്കള്‍ അവസരം മുതലാക്കി എന്നതില്‍ കവിഞ്ഞ് ഒന്നുമില്ല. മുന്പു പറഞ്ഞ പോലെ ജനങ്ങളുടെ പേടിയും പോയി.
    എന്റെ മറുപടി എടുത്തു മറ്റൊരിടത്തു കൊണ്ടു പോസ്റ്റ് ചെയ്തെന്നോ.. അഴീക്കോട് മാഷ് വിലാസിനി റ്റീച്ചറോട് പറഞ്ഞതു തന്നെയാ എനിക്കും പറയാനുള്ളത്.. 'ഇതു കേള്‍ക്കാന്‍ കഴിഞ്ഞതു തന്നെ മഹാഭാഗ്യം . ഇതില്‍ കൂടുതല്‍ എന്തു വേണം എനിക്ക്.. '

    ReplyDelete